1947ല്‍ തന്നെ എല്ലാ മുസ്‌ലിംകളെയും പാകിസ്​താനിലേക്ക് അ​യക്കേണ്ടിയിരുന്നു : കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

For full experience, Download our mobile application:
Get it on Google Play

പട്​ന: നിരവധി വര്‍ഗീയ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ്​ സിങ്​ മുസ്​ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും രംഗത്ത്​. 1947ല്‍ തന്നെ എല്ലാ മുസ്‌ലിംകളെയും പാകിസ്താനിലേക്ക് അ​യക്കേണ്ടിയിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ”രാഷ്ട്രത്തിനായി സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്. 1947ന് മുമ്പ് ജിന്ന ഇസ്ലാമിക രാഷ്ട്രവുമായി മുന്നോട്ടുപോയി. ഞങ്ങളുടെ പൂര്‍വ്വികര്‍ ചെയ്​ത വലിയ തെറ്റിന്​ ഞങ്ങള്‍ വില നല്‍കുകയാണ്. അന്ന്​ മുസ്​ലിം സഹോദരന്മാരെ അവിടേക്ക് അയച്ച്‌ ഹിന്ദുക്കളെ ഇവിടേക്ക്​ കൊണ്ടുവന്നിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക്​ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

മറ്റ്​ ദേശങ്ങളിലായി​പ്പോയ ഇന്ത്യക്കാര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ അവര്‍ എവിടെ പോകും? ബുധനാഴ്ച ബീഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കുകയായിരുന്നു ഗിരിരാജ്​ സിങ്​.  2015ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്​താന്‍, അഫ്ഗാനിസ്​താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്​ലിം ഇതര അഭയാര്‍ഥികള്‍ക്ക് മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) രാജ്യവ്യാപക പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ്​ മന്ത്രിയുടെ അഭിപ്രായ പ്രകടനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...