പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ആണ്‍സുഹൃത്തിനൊപ്പം നടക്കാന്‍ പോയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ആണ്‍സുഹൃത്തിനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷമാണ് കൂട്ടബലാത്സംഗം ചെയ്തത്. ഇന്നലെയാണ് സംഭവം. മുംബൈ സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി. ഇവരെ അറസ്റ്റ് ചെയ്ത് ലോക്കല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മാര്‍ച്ച് 27 വരെ കസ്റ്റഡിയില്‍ വിട്ടുവെന്ന് പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുകൂട്ടര്‍ക്കും ഇടയില്‍ തര്‍ക്കമുണ്ടായി. പ്രതികളിലൊരാള്‍ ബിയര്‍ കുപ്പി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ തലയ്ക്കടിച്ചു. പിന്നാലെ അയാളെ വിവസ്ത്രനാക്കുകയും മരത്തില്‍ കെട്ടിയിടുകയും ചെയ്തു. തുടര്‍ന്നാണ് പ്രതികള്‍ഡ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.