വിമാനത്തില്‍ യുവതിയോട് മോശം പെരുമാറ്റം ; യാത്രക്കാരന്റെ മൂക്കിന് ഇടിച്ച് ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിമാനത്തില്‍വെച്ച് മദ്യലഹരിയില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിന്റെ മൂക്കിടിച്ച് പരത്തി ഭര്‍ത്താവ്. യാത്രക്കാരന്‍ നാവായിക്കുളം സ്വദേശി രമേഷ് കുറുപ്പിനാണ് യുവതിയുടെ ഭര്‍ത്താവില്‍ നിന്നും ഇടി കൊള്ളേണ്ടിവന്നത്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയ ഇയാളെ സി.ഐ.എസ്.എഫ്. പിന്നീട് പിടികൂടി. മസ്‌കത്തില്‍ നിന്നു വ്യാഴാഴ്ച തിരുവനന്തപുരത്തേക്കു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്.

വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. അടൂര്‍ സ്വദേശിനിയായ യാത്രക്കാരിയോട് രമേഷ് മോശം പരാമര്‍ശം നടത്തുകയും ഉപദ്രവിക്കുകയും ചെയ്തു. തൊട്ടടുത്തുണ്ടായ ഭര്‍ത്താവ് ഇയാളെ പിടിച്ച് മാറ്റിയെങ്കിലും വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ രണ്ടുപേരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് അടിപിടിയായി. ഇതിനിടയില്‍ യാത്രക്കാരിയുടെ ഭര്‍ത്താവ് രമേഷിന്റെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി

0
മെല്‍ബണ്‍: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ കഴിവും വിശ്വാസ്യതയും ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഓപ്പറേഷന്‍...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്

0
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരണം; പ്രതിഷേധവുമായി ബന്ധുക്കൾ

0
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി ആരോപണം....

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....