ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലി തടസപെടുത്തിയവരെ അറസ്റ്റ് ചെയ്യണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലേറിയ രോഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ആനപ്പാറ തോലിയാനിക്കരയിൽ പരിശോധനയ്ക്കായി എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞവരെയും ജോലി തടസപെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്ന് വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ ജില്ലാ പോലീസ് ചീഫിനു പരാതി നൽകിയിട്ടുണ്ട്. മുൻകൂർ നോട്ടീസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. 80ലധികം ബംഗാളികളെ പാർപ്പിച്ചിരിക്കുന്ന വിവരം മറക്കാൻ വേണ്ടിയാണ് ഉദ്യോഗസ്ഥരെ വീട്ടിൽ കയറി പരിശോധന നടത്താൻ അനുവദിക്കാതിരുന്നതെന്ന് റഷീദ് ആനപ്പാറ പറഞ്ഞു. മലേറിയ രോഗവുമായി ബന്ധപ്പെട്ട പരിശോധന രാത്രികാലങ്ങളിൽ മാത്രമേ നടത്താൻ കഴിയുള്ളൂ. അതുകൊണ്ടാണ് മുൻകൂർ നോട്ടീസ് നൽകി ജീവനക്കാർ പരിശോധനയ്ക്ക് എത്തിയത്. സമീപവാസികൾക്ക് നേരെ ഇവർ നേരത്തെയും അക്രമം നടത്തിയ സംഭവത്തിൽ പത്തനംതിട്ട പോലീസിൽ കേസ് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

0
അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ...

കാർബൺ ക്രെഡിറ്റ് നേടുന്ന രാജ്യത്തെ ആദ്യ വാട്ടർ മെട്രോയായി കൊച്ചി

0
കൊച്ചി: പരിസ്ഥിതി സൗഹൃദ പൊതുഗതാഗത രംഗത്ത് ചരിത്രപരമായ മറ്റൊരു നേട്ടം...

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....