ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. പാത്തിപ്പാറ തരിയക്കോടന്‍ ഇര്‍ഷാദിന്റെ മകള്‍ ഇഷ ആണ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മൃതദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേര്‍ന്നുള്ള ബക്കറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ കാണാതെ അരമണിക്കൂറോളം തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആരെങ്കിലും കൊണ്ടുപോയോ എന്ന പേടിയില്‍ ആയിരുന്നു എല്ലാവരും. പിന്നീടാണ് സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേര്‍ന്ന് ഇരുന്ന ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. ബക്കറ്റിലെ പാതി വെള്ളത്തില്‍ തല കീഴായി മുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...