ജോലിയ്ക്കുള്ള അഭിമുഖത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ജോലിയ്ക്കുള്ള അഭിമുഖത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി മരിച്ച നിലയില്‍. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ്ര (19) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നും, എത്തുമ്പോള്‍ തന്നെ മരിച്ച നിലയില്‍ ആയിരുന്നെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

കൊച്ചിയില്‍ ജോലിക്കാര്യത്തിനുള്ള ഇന്റര്‍വ്യൂവിന് പോകുന്നതായി തലേന്ന് യുവതി അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് എഴുപുന്നയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എടവനക്കാട് സ്വദേശിയായ യുവാവിനെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...