കാമുകനെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിട്ടു ; പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

For full experience, Download our mobile application:
Get it on Google Play

പാല്‍ഘര്‍: പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാക്കൾ. കാമുകനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയും കാമുകനും ബുധനാഴ്ച വൈകിട്ട് സമീപത്തെ കുന്നിലേക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കാമുകനായ യുവാവിനോട് അവിടെയെത്തിയ രണ്ട് യുവാക്കൾ തട്ടിക്കയറുകയും ഒടുവിൽ കൈയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെയും കാമുകനെയും പ്രതികൾ ബിയര്‍ കുപ്പികൊണ്ട് അടിച്ചു. തുടര്‍ന്ന് ആണ്‍കുട്ടിയെ വിവസ്ത്രനാക്കി മരത്തില്‍ കെട്ടിയിടുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പീഡനത്തിന് ശേഷം പെൺകുട്ടി ഒരുവിധം ഇവരിൽ നിന്നും രക്ഷപ്പെട്ട ഓടി വീട്ടിലെത്തി. എന്നാൽ, അപ്പോഴും ആൺകുട്ടി മരത്തിൽ കെട്ടിയിടപ്പെട്ട നിലയിലായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തിയാണ് ആണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.പെൺകുട്ടിയുടെയും കാമുകന്റെയും പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇവരെ മാര്‍ച്ച് 27 വരെ മജിസ്ട്രേറ്റ് പോലീസ് കസ്റ്റഡിയില്‍ വിട്ടു. മുംബൈ വിരാറിലെ സായ്നാഥ് നഗര്‍ നിവാസികളാണ് 22 ഉം 25 ഉം വയസുളള പ്രതികള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....