മൂന്നാറില്‍ കാര്‍ ഡിവൈഡറിലിടിച്ച് ഗര്‍ഭിണിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍: കാര്‍ ഡിവൈഡറിലിടിച്ച് ഗര്‍ഭിണിക്ക് പരിക്ക്. മൂന്നാര്‍ ടൗണിലെ സെന്‍ട്രല്‍ കവലയിലെ ഡിവൈഡറിലിടിച്ച വാഹനം മറിഞ്ഞ് ഗര്‍ഭിണിക്കും ഭര്‍ത്താവിനും പരുക്കേറ്റു. കോയമ്പത്തൂര്‍ മാടപ്പുറം സ്വദേശി പി.അനീഷ് (29), ഭാര്യ രാജേശ്വരി (26) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച രാത്രി 11നാണ് അപകടമുണ്ടായത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്താണ് പുറത്തെടുത്തത്.

മൂന്നാര്‍ സന്ദര്‍ശനത്തിനായി കോയമ്പത്തൂരില്‍ നിന്നു വരുന്നതിനിടയില്‍ സെന്‍ട്രല്‍ കവലയിലെ ഡിവൈഡറിലിടിച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞത്.
ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അപകട മുന്നറിയിപ്പ് ഫലകങ്ങളോ, റിഫ്‌ലക്ടറുകളോ ഇല്ലാത്തതിനാല്‍ മറയൂര്‍ ഭാഗത്തു നിന്നു രാത്രികാലങ്ങളിലെത്തുന്ന വാഹനങ്ങള്‍ സെന്‍ട്രല്‍ കവലയിലെ ഡിവൈഡറിലിടിച്ചു മറിയുന്നതു പതിവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...