മലേഷ്യ: കഞ്ചാവ് ചേര്‍ത്തുണ്ടാക്കിയ ചോക്കലേറ്റ് ബിസ്‌കറ്റ് കഴിച്ച് പതിനൊന്നുകാരി അവശനിലയിലായി. മലേഷ്യയിലാണ് സംഭവം. ബിസ്‌കറ്റില്‍ കഞ്ചാവ് ചേര്‍ത്തത് പെണ്‍കുട്ടിയുടെ പിതാവായ മുപ്പത്തിയെട്ടുകാരനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിസ്‌കറ്റ് കഴിച്ച ശേഷം തലകറക്കം, മനംപുരട്ടല്‍, ശ്വാസ തടസ്സം എന്നിവ അനുഭവപ്പട്ടതോടെ, പെണ്‍കുട്ടിയെ സമീപത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അച്ഛന്‍ തന്നെയാണ് അവശയായ കുട്ടിയെ ക്ലിനിക്കില്‍ എത്തിച്ചത്. പെണ്‍കുട്ടി കഴിച്ച ബിസ്‌കറ്റില്‍ കഞ്ചാവ് കലര്‍ത്തിയെന്ന് തെളിഞ്ഞതോടെ, ഇയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകള്‍ അനുസരിച്ച് പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, ജൂണ്‍ 3 വരെ ഇയാളെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. തുടരന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.