കഞ്ചാവ് ചേർത്ത ബിസ്‌കറ്റ് കഴിച്ച് പതിനൊന്നുകാരി അവശനിലയിൽ

For full experience, Download our mobile application:
Get it on Google Play

മലേഷ്യ: കഞ്ചാവ് ചേര്‍ത്തുണ്ടാക്കിയ ചോക്കലേറ്റ് ബിസ്‌കറ്റ് കഴിച്ച് പതിനൊന്നുകാരി അവശനിലയിലായി. മലേഷ്യയിലാണ് സംഭവം. ബിസ്‌കറ്റില്‍ കഞ്ചാവ് ചേര്‍ത്തത് പെണ്‍കുട്ടിയുടെ പിതാവായ മുപ്പത്തിയെട്ടുകാരനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ബിസ്‌കറ്റ് കഴിച്ച ശേഷം തലകറക്കം, മനംപുരട്ടല്‍, ശ്വാസ തടസ്സം എന്നിവ അനുഭവപ്പട്ടതോടെ, പെണ്‍കുട്ടിയെ സമീപത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അച്ഛന്‍ തന്നെയാണ് അവശയായ കുട്ടിയെ ക്ലിനിക്കില്‍ എത്തിച്ചത്. പെണ്‍കുട്ടി കഴിച്ച ബിസ്‌കറ്റില്‍ കഞ്ചാവ് കലര്‍ത്തിയെന്ന് തെളിഞ്ഞതോടെ, ഇയാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകള്‍ അനുസരിച്ച് പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ, ജൂണ്‍ 3 വരെ ഇയാളെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. തുടരന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും, ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...