തിരുവനന്തപുരം: പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുറുംപന സ്വദേശി സെൽവകുമാറി (33) നെയാണ് പോക്സോ കേസിൽ ശിക്ഷിച്ചത്. പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കരുങ്കൽ പോലീസ് 2017ലാണ് സെൽവകുമാറിനെ അറസ്റ്റ് ചെയ്തത്. നാഗർകോവിൽ പോക്സോ കോടതിയിൽ നടന്നുവന്ന ഈ കേസിന്‍റെ വിചാരണക്കൊടുവിൽ, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജഡ്ജി 20 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. കോടതി നടപടികളിലും സാക്ഷിവിസ്താരത്തിലും മികച്ച രീതിയിൽ പ്രവർത്തിച്ച് പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കാരണക്കാരായ അന്വേഷണ ഉദ്യോഗസ്ഥർ, പബ്ലിക് പ്രോസിക്യൂട്ടർ, കോർട്ട് കോൺസ്റ്റബിൾ എന്നിവരെയും കേസിന്‍റെ കോടതി നടപടികൾ കൃത്യമായി നിരീക്ഷിച്ച കുളച്ചൽ സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, കരുങ്കൽ പോലീസ് ഇൻസ്പെക്ടർ എന്നിവരെയും ജില്ലാ പോലീസ് സൂപ്രണ്ട് ഡോ. സ്റ്റാലിൻ അഭിനന്ദിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























