മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ചിറ്റാറ്റുമുക്ക് പഞ്ചായത്തുനട സ്വദേശി രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (45) യെ കഴക്കൂട്ടം പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശിയായ ലാലു (38) വിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് 7.45-ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ലാലുവിനെ പഞ്ചായത്തുനട ഭാഗത്ത് വെച്ച് തടഞ്ഞുനിർത്തിയ പ്രതി, അസഭ്യം പറയുകയും ഇടിവള ഉൾപ്പെടെ ഉപയോഗിച്ച് മുഖത്തും തലയിലും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

പരിക്കേറ്റ ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തനിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മുൻപും ലാലുവിനെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏപ്രിൽ മാസത്തിലായിരുന്നു മുമ്പ് അക്രമിച്ചത്. ഈ കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ആക്രമണം.കഴക്കൂട്ടം, കഠിനംകുളം പോലീസ് സ്റ്റേഷനുകളിലായി ഒൻപതോളം (19-ഓളം) ആക്രമണക്കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...