11 മാസമായി കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നു, സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അനുവദിക്കണം ; എം.എസ്.സി എൽസ-3 ചരക്കുകപ്പലിലെ 7 ജീവനക്കാർ കേരള ഹൈക്കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയിൽ മുങ്ങിയ ‘എം.എസ്.സി എൽസ-3’ (MSC ELSA-3) എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ ഒരു വർഷത്തോളമായി നിയമവിരുദ്ധമായി ഇന്ത്യയിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാസ്‌പോർട്ടുകൾ തിരികെ നൽകാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരാണ് ഹർജി നൽകിയത്. കടൽ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കപ്പലിന്‍റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്.ഐ.ആറിൽ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയിൽ തുടരാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ പറയുന്നു.

ജീവനക്കാരുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഹർജി മെയ് 29-ന് കോടതി വീണ്ടും പരിഗണിക്കും. ലൈബീരിയൻ പതാകയുള്ള കപ്പൽ മുങ്ങിയതിനെത്തുടർന്ന് വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും....

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...