ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് സംഭവ൦. പത്താം ക്ലാസ് വിദ്യാത്ഥിനി മാജിദ തസ്നിയാണ് ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണത്. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ കുന്തിപ്പുഴയിലാണ് അപകടമുണ്ടായത്.

ബസ് വളവ് തിരിഞ്ഞപ്പോള്‍ മുന്‍വശത്തെ ഡോറിന് സമീപം നില്‍ക്കുകയായിരുന്ന കുട്ടി നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വളവ് തിരയുകയായിരുന്നതിനാല്‍ ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ദേഹത്തൂടെ കയറിയില്ല. ഇതിനുപുറമെ പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ കുട്ടി തെറിച്ചുവീണത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയും കുട്ടി റോഡിലേക്ക് വീണ സമയത്ത് പുറകിലൂടെ മറ്റ് വണ്ടികള്‍ വരാതിരുന്നതിനാലും വലിയ അപകടമാണ് ഒഴിവായത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദ്യാര്‍ത്ഥിനിയെ വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...