ജാര്‍ഖണ്ഡില്‍ ദളിത് പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ജാര്‍ഖണ്ഡ് : ദളിത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുംകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്. മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം പൂര്‍ണമായും ജീര്‍ണിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങളായി എന്ന സൂചനയാണ് ഇത് നല്‍കുന്നത്. മരണപ്പെട്ട പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുത്തശ്ശിക്കും സഹോദരങ്ങള്‍ക്കും ഒപ്പം ദുംകയിലെ അംബജോറ ഗ്രാമത്തിലാണ് കുട്ടി താമസിച്ചിരുന്നത്.

രാംകുമാര്‍ മറാണ്ടി എന്ന യുവാവുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടില്‍ എത്തുമായിരുന്നു. ഇതില്‍ പ്രകോപിതനായ വീട്ടുടമ പെണ്‍കുട്ടിയുടെ വീട്ടുകാരോട് മാറി താമസിക്കാനും ആവശ്യപ്പെട്ടിരുന്നു. സെപ്തംബര്‍ 26 ന് പെണ്‍കുട്ടിയുടെ പിതാവ് എത്തി അവളോട് സംസാരിച്ചു. മകളുടെ പരീക്ഷ കഴിയുന്നതുവരെ അവിടെ താമസിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ഉടമയോട് ആവശ്യപ്പെട്ടു.

എന്നിരുന്നാലും അടുത്ത ദിവസം പെണ്‍കുട്ടി അംബജോഡയില്‍ നിന്ന് ബത്തല്ല ഗ്രാമത്തിലുള്ള അമ്മാവന്‍റെ വീട്ടിലേക്ക് പോയി. ഒക്ടോബര്‍ ഏഴിന് മാതാപിതാക്കളുടെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. എന്നാല്‍ പെണ്‍കുട്ടി വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങി. ഒക്ടോബര്‍ 10ന് യുവതിയുമായി അടുപ്പത്തിലായിരുന്ന രാംകുമാര്‍ മറാണ്ടിയുമായി ബന്ധപ്പെട്ടു. മറ്റ് വിവരങ്ങളൊന്നും ലഭിക്കാഞ്ഞാല്‍ അടുത്ത ദിവസം അവര്‍ പോലീസില്‍ മിസ്സിംഗ് കേസ് ഫയല്‍ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...