അച്ഛനെയും അമ്മയെയും വേണ്ട, കാമുകനെ മതി : കോടതി മുറ്റത്തിട്ട് കാമുകൻ്റെ കെെയും കാലും തല്ലിയൊടിച്ച് സിപിഎം പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിൽ കാമുകനൊപ്പം കാണാതായ വിദ്യാര്‍ഥിനിയെ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് നടന്നത് നാടകീയ രംഗങ്ങൾ. കോടതിയിൽ തങ്ങളുടെ നിലപാടുകൾ അറിയിച്ച് പുറത്തിറങ്ങിയ കമിതാക്കളെ കാത്തിരുന്നത് സിപിഎം പ്രവർത്തർ. കോടതിയുടെ മുന്നിലിട്ട് കാമുകനെ മർദ്ദിക്കുകയും പെൺകുട്ടിയെ തിരിച്ച് വീട്ടിലേക്കു കൊണ്ടുപോകാനും ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയ സിപിഎം ജില്ലാ നേതാക്കളടക്കമുള്ള 14 പേര്‍ക്കെതിരെയാണ് ഇടുക്കി മുട്ടം പോലീസ് സ്വമേധയാ കേസെടുത്തത്.

സിപിഎമ്മിൻ്റെ ഏരിയാ സെക്രട്ടറിമാരായ ടിആര്‍ സോമന്‍, മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ഉള്‍പ്പെടെ 11 സിപിഎം. പ്രവര്‍ത്തകര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ കാമുകനും രണ്ട് ബന്ധുക്കള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ കാമുകൻ്റെ കെെ- കാലുകളിൽ പരിക്കുണ്ടെന്നാണ് വിവരം.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോടതിമുറ്റം നാടകീയ രംഗങ്ങൾക്ക് സാക്ഷിയായത്. കോടതി അനുവദിച്ചതോടെ സ്വന്തം ഇഷ്ടപ്രകാരം പുരുഷ സുഹൃത്തിനൊപ്പം പോകാന്‍ വിദ്യാര്‍ഥിനി തീരുമാനിക്കുകയായിരുന്നു. അച്നും അമ്മയ്ക്കും ഒപ്പം പോകാൻ താത്പര്യമില്ലെന്നും കാമുകനൊപ്പം പോയാൽ മതിയെന്നും പെൺകുട്ടി കോടതിയെ അറിയിച്ചതോടെ പെൺകുട്ടിയുടെ വീട്ടുകാർക്കൊപ്പം ബന്ധുക്കളും സിപിഎം നേതാക്കളും രംഗത്തിറങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മലപ്പുറം സ്വദേശിയായ ആണ്‍സുഹൃത്തിനെയും ബന്ധുക്കളെയും ഇവർ കൈകാര്യം ചെയ്തു. അക്രമം കണ്ട് തടയാന്‍ പോലീസ് സന്നാഹവും സ്ഥലത്ത് എത്തിയിരുന്നു.

ഇതോടെ കോടതി റോഡ് സംഘര്‍ഷഭരിതമായി. ഇതിനിടെ പെണ്‍കുട്ടിയെ വാഹനത്തില്‍നിന്നും പിടിച്ചിറക്കാനും കാര്‍ തട്ടിയെടുക്കാനും ശ്രമമുണ്ടാക്കുകയും ചെയ്തു. പുറപ്പുഴ ശാന്തിഗിരി കോളേജിലെ ബിരുദവിദ്യാര്‍ഥിനിയും മലപ്പുറം സ്വദേശിയും കെ.എസ്.എഫ്.ഇ. ജീവനക്കാരനുമായ യുവാവുമായി സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. കഴിഞ്ഞ ആഴ്ച പെൺകുട്ടി കാമുകനൊപ്പം പോകുകയും ചെയ്തു. നാലാം തീയതി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതി സിപിഎം പ്രവര്‍ത്തകനും മണിയാറന്‍കുടി സ്വദേശിയുമായ പിതാവ് കരിങ്കുന്നം സ്റ്റേഷനില്‍ നല്‍കുകയായിരുന്നു.

അന്വേഷണത്തിൽ പെൺകുട്ടി മലപ്പുറത്താണെന്ന് മനസ്സിലായി. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്നുമാണ് യുവതി മലപ്പുറത്തുണ്ടെന്നുള്ള വിവരം ലഭിച്ചത്. തുടർന്ന് പോലീസ് അവിടെയെത്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബുധനാഴ്ച ഉച്ചയോടെ വിദ്യാര്‍ഥിനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാമുകനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കോടതിയുടെ അനുമതിയും ലഭിച്ചു. തുടർന്നായിരുന്നു സംഘർഷം ഉടലെടുത്തത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....