Monday, May 20, 2024 7:09 pm

സ്​ത്രീകളുടെ വിവാഹപ്രായം 18ല്‍നിന്ന്​ 21 ആക്കാനുള്ള നീക്കത്തിനെതിരെ വനിതാലീഗ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​ : സ്​ത്രീകളുടെ വിവാഹപ്രായം 18ല്‍നിന്ന്​ 21 ആക്കാനുള്ള നീക്കത്തിനെതിരെ വനിതാലീഗ്​. ഇത്തരത്തില്‍ തീരുമാനമെടുത്താല്‍ അത്​, ‘ലിവ്​-ഇന്‍’ ബന്ധങ്ങളും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്​നങ്ങള്‍ക്ക്​ കാരണമാകുമെന്ന്​ ഇന്ത്യന്‍ യൂണിയന്‍ വനിതാ ലീഗ്​ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. വിവാഹപ്രായം ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട്​ സംഘടന പ്രധാനമ​ന്ത്രിക്ക്​ കത്തുനല്‍കിയതായി ജനറല്‍ സെക്രട്ടറി പി.കെ. നൂര്‍ബിന റഷീദ്​ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച്‌​ പഠിക്കാനും റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനും ജയ ജെയ്​റ്റ്​ലിയുടെ നേതൃത്വത്തില്‍ പത്തംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്​ഥാനമാക്കിയാണ്​ തീരുമാനമെടുക്കുക. ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച്‌​ പല വികസിത രാജ്യങ്ങളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍നിന്ന്​ 18 ആക്കി മാറ്റിയിട്ടുണ്ടെന്ന്​ നൂര്‍ബിന സൂചിപ്പിച്ചു. 2006ലെ ​ശൈശവ വിവാഹ നിരോധന നിയമം​ അനുസരിച്ച്‌​ ശക്തമായ നിയമനടപടികളും ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളും നിര്‍ദേശിക്കുന്നുണ്ട്​. ആ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുപകരം സ്​ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് നൂര്‍ബിന ചോദിച്ചു . മുസ്​ലിം ലീഗുമായി ഈ വിഷയം തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വനിതാ ലീഗി​ന്റെ  നിലപാടാണ്​ ഇതെന്നും നൂര്‍ബിന പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുതുക്കി നിശ്ചയിക്കുമെന്ന്​ കഴിഞ്ഞ വെള്ളിയാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാല്‍ ഇത്​ എത്രയാണെന്നോ എപ്പോള്‍ നടപ്പിലാക്കുമെന്നോ ഇതുവ​െ​ര വ്യക്​തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്​’ പ്രധാനമന്ത്രി പറഞ്ഞത്​.

നമ്മുടെ പെണ്‍മക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടന്‍ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും”-കഴിഞ്ഞയാഴ്​ച പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധ​പ്പെട്ടാണ്​ ഇപ്പോള്‍  വാര്‍ത്തകള്‍ പ്രചരിക്കുന്നത്​.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം : ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ ജില്ലകള്‍ക്ക്...

കീം 2024 : ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

0
തിരുവനന്തപുരം: 2024-25 അധ്യയന വര്‍ഷത്തെ ഫാര്‍മസി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ...

വഴിക്കടവിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് നിഗമനം

0
മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവിൽ ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച...

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി ; അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി...

0
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി...