ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിന്‍ ‘കൊവാക്‌സിന്റെ’ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെകിന് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കാന്‍ അനുമതി നല്‍കി. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കര്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനൈ എന്നിവയുമായി സഹകരിച്ചാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വാക്സിന്‍ വികസിപ്പിക്കുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു ഇവര്‍ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടിയത്.

രണ്ട് ഘട്ടങ്ങളിലായി 18 വയസിന് മുകളിലുള്ള 28,500 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയതായി ഭാരത് ബയോടെക് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു. മുംബൈ, പാട്‌ന, ലക്‌നൗ, തുടങ്ങിയ രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

മിന്നൽ പ്രളയം: അരുണാചലിൽ പതിനഞ്ചോളം വീടുകൾ തകർന്നു; പാലം ഒലിച്ചുപോയി, രക്ഷാപ്രവർത്തനം ദുഷ്കരം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടം....

തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...