ഇനി അങ്ങനെ ഇളവ് കൊടുക്കരുത്, ഏത് ദൈവം ആയാലും ; ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് നിരന്തരം പരോൾ അനുവദിക്കുന്നത് തട‌ഞ്ഞ് കോടതി

For full experience, Download our mobile application:
Get it on Google Play

പഞ്ചാബ് : ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ഗുര്‍മീദ് റാം റഹീം സിങ്ങിന് പരോള്‍ നല്‍കുന്നതിനെ വിലക്കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. തുടര്‍ച്ചയായ പരോള്‍ കിട്ടുന്ന ഗുര്‍മീദിന് കോടതിയുടെ അനുമതിയില്ലാതെ ഇനി പരോള്‍ നല്‍കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ബലാത്സംഗക്കേസിൽ 20 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഗുര്‍മീദിനെ അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു.

നവംബറില്‍ 23 ദിവസത്തെ പരോള്‍ കൂടാതെയാണ് അടുത്തിടെയും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഏഴ് തവണ ഗൂര്‍മീദിന് പരോൾ ലഭിച്ചു. നാല് വർഷത്തെ ജയിൽ ശിക്ഷയ്ക്കിടയിൽ ഒൻപത് തവണ പരോളിൽ അദ്ദേഹം പുറത്തിറങ്ങി. ഇപ്പോൾ പരോളിലുള്ള ഗുർമീത്, പരോൾ തീരുന്ന ദിവസമായ മാർച്ച് പത്തിന് തിരിച്ചെത്തുന്നെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി സ‍ർക്കാറിനോട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...