ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതി തടഞ്ഞ സംഭവം ; വിസിനിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകൾ രാഷ്ട്രപതിതടഞ്ഞതോടെ വിസിനിർണയ നടപടികളുമായി രാജ്ഭവൻ മുന്നോട്ട്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നൽകാൻ മുഴുവൻ വിസിമാരോടും വീണ്ടും ആവശ്യപ്പെടും. അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്‍റെ നിയമവശങ്ങൾ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളിൽ ഒന്നിന് മാത്രമാണ് അംഗീകാരം ലഭിച്ചിരുന്നത്.

ചാൻസലര്‍ ബില്ലടക്കം മൂന്ന് ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല. മറ്റ് മൂന്ന് ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. രാഷ്ട്രപതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. എന്നാൽ ഗവര്‍ണറെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണിത്. ലോകായുക്ത ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്.ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാൻസലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയിൽ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നൽകിയില്ല.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....