ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഗ്ലാസ്‌ഗോ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയില്‍. 2007ലെ ഭീകരാക്രണത്തിന്റെ മുഖ്യ ആസൂത്രകനുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷബീല്‍ അഹമ്മദ് എന്നയാളാണ് പിടിയിലായത്.

സൗദിയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ 2010-11 കാലത്ത് ബെംഗളൂരുവില്‍ നിന്നും സൗദി അറേബ്യയിലേക്ക് കടന്നിരുന്നു. 2007ലെ ആക്രമണത്തില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തിലും ഇയാള്‍ പ്രതിയാണ്. ഇത് കൂടി കണക്കിലെടുത്താണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015ല്‍ ദല്‍ഹി പോലീസ് പ്രത്യേക വിഭാഗം രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്മേല്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടന്നു വരികയായിരുന്നു.

യുകെ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ സൂത്രധാരനായ കഫീല്‍ അഹമ്മദിന്റെ ബന്ധുവാണ് ഷബീല്‍ അഹമ്മദ്. ഇയാളുടെ സഹോദരിയെ വിവാഹം ചെയ്തിരിക്കുന്ന അല്‍ഖ്വയ്ദ ഭീകരന്‍ സെയ്ദ് മുഹമ്മദ് സിസ്ഹാന്‍ അലിയാണ്. ഇയാള്‍ അല്‍ഖ്വയ്ദയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും റിപ്പോര്‍ട്ട്. 2017ല്‍ അല്‍-ഖ്വയ്ദ തീവ്രവാദിയായ സെയ്ദ് മുഹമ്മദ് സിസ്ഹാന്‍ അലിയേയും സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലെത്തിച്ച്‌ ഇന്ത്യന്‍ ഏജന്‍സികള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഷബീല്‍ അഹമ്മദിനെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ബെംഗളുരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച്‌ എന്‍ഐഎ തെളിവെടുപ്പും നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...