അപകടം കണ്ടു പകച്ചു നില്‍ക്കാതെ ട്രിപ്പു മുടക്കി പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് ; ഗ്ലോബല്‍ ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനപ്രവാഹം

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര: അപകടം കണ്ടു പകച്ചു നില്‍ക്കാതെ ട്രിപ്പു മുടക്കി പരിക്കേറ്റവരെ എടുത്ത് ആശുപത്രിയില്‍ എത്തിച്ച ബസ് ജീവനക്കാര്‍ക്ക് അഭിനന്ദന പ്രവാഹം. വടശേരിക്കര പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഗ്ലോബല്‍ ബസ് ജീവനക്കാര്‍ക്കാണ് അഭിനന്ദന പ്രവാഹവുമായി നാട്ടുകാര്‍ എത്തിയത്. ഇന്നലെ വൈകിട്ട് 5.15നാണ് സംഭവം. വടശേരിക്കര പുല്ലാമലയില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണ അപകടത്തില്‍ പരിക്കേറ്റവരുമായിട്ടാണ് ബസ് തിരികെ പത്തനംതിട്ടക്ക് പോയത്. അപകടം കണ്ട് ഓടിക്കൂടിയവരും മറ്റു യാത്രക്കാരും സംഭവം ചിത്രീകരിച്ചു നില്‍ക്കവെയാണ് ബസ് സ്ഥലത്തെത്തിയത്. അവരെ ആശുപത്രിയിലേക്ക് മാറ്റാനും സഹായിക്കാനും ആരും തയ്യാറാകാതെ വന്നതോടെയാണ് ബസ് ജീവനക്കാര്‍ സഹായഹസ്തവുമായി എത്തിയത്. വിവരം അറിഞ്ഞതോടെ കുട്ടികളും സ്ത്രീകളും അടക്കമുള്ള യാത്രക്കാരും കൂടെ നിന്നു. തുടര്‍ന്ന് അവരെയും കയറ്റി ബസ് പത്തനംതിട്ടക്ക് പായുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തില്‍ 12.06 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതി ഭേദഗതിക്കും സ്പിൽ...

ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ പരിരക്ഷ ഉറപ്പാക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാർക്ക് ഇ.എസ്.ഐ ആനുകൂല്യം ഉറപ്പാക്കുമെന്ന് ആരോഗ്യ...

വന്ദേമാതരം ഇന്ത്യക്കാർ മുഴുവൻ പാടുമെന്നും കോൺഗ്രസുകാർ ഇറ്റാലിയൻ നാഷണൽ ആന്തം പാടട്ടെയെന്നും രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വന്ദേമാതരം...

നീണ്ടകരയിൽ കാണാതായ ഗൗതമിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

0
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന്...