തിരുവനന്തപുരം : ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന പ്രശ്നമാണ് ആഗോളതാപനം. ആഗോളതാപനത്തിന് ഇടയാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കി അതിനെ പൂർണമായും ഇല്ലാതാക്കുക എന്നാണ് നാം പലയിടത്തും പറഞ്ഞ് കേട്ടതെങ്കിൽ ഇനി മുതൽ അങ്ങനെ അല്ല. അതായത് ഇനി വരാനിരിക്കുന്നത് ഭൂമി തിളച്ചു മറിയുവാൻ പോകുന്ന യുഗമാണ്.
അടുത്തകാലത്തിനിടയിൽ ഏറ്റവും ചൂട് കൂടിയ വർഷമായാണ് 2023 നെ കണക്കാക്കുന്നത്. അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അവനവൻ തന്നെ അനുഭവിക്കും എന്ന ചൊല്ല് ശരിവെക്കുന്നത് കൂടിയാണിത്. കാരണം മനുഷ്യന്റെ പ്രവർത്തിയിൽ നിന്നുണ്ടായ കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങളാണ് കാട്ടുതീ ആയും കൊടും വരൾച്ചയായുമെല്ലാം നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കാനഡ, ഇറ്റലി, ഗ്രീസ് തുടങ്ങിയ ഒട്ടനവധി വിദേശ രാജ്യങ്ങൾ ഇതിനോടകം തന്നെ കാട്ടുതീയുടെ പിടിയിലാണ്. ഇതിന്റെ ഭാഗമായി നിരവധി പേരെയാണ് കാട്ടുതീ പടർന്ന സ്ഥലങ്ങളിൽ നിന്ന് മാറ്റിപാർപ്പിച്ചിരികുന്നത്. ഇന്ത്യയിലും അത്തരത്തിലൊരു അവസ്ഥ തന്നെയാണ് സംജാതമായികൊണ്ടിരിക്കുന്നത്.
ഉഷ്ണതരംഗം മൂലമുള്ള ഗുരുതരമായ കാലാവസ്ഥ പ്രതിസന്ധികളാണ് ഇതിന് പിന്നിലെ കാരണം എന്നത് വ്യക്തമാണ്. ഉഷ്ണതരംഗം മൂലം അടുത്തിടെ ഉത്തരേന്ത്യൻ സംസ്ഥാനനങ്ങളിൽ ആളുകൾ ദിനംപ്രതി മരിച്ചു വീഴുന്ന വാർത്തകളും എത്തുന്നുണ്ട്. ഇതിനൊപ്പം കാലാവസ്ഥ വ്യതിയാനം ഉഷ്ണതരംഗത്തെ കൂടുതൽ തീവ്രമാക്കി മാറ്റിയിരിക്കുന്നു. മാത്രമല്ല കാലം തെറ്റിയുള്ള കാലവസ്ഥയും മഴയുടെ ലഭ്യതക്കുറവുമെല്ലാം വരും കാലങ്ങളിൽ ഭൂമിയെ ഒരു അഗ്നിഗോളമാക്കുവാനുള്ള സാധ്യതകളും ഏറെയാണ്.
മനുഷ്യനും പ്രകൃതിക്കും ജീവജാലങ്ങൾക്കും കാലാവസ്ഥ വ്യതിയാനം ഒരു ഭീഷണിയാവുന്നത് പോലെ സമ്പദ് ഘടനയിലും ഇത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. 2022 വർഷത്തിൽ കാലാവസ്ഥ വ്യതിയാനം കാരണമുണ്ടായ ദുരന്തങ്ങൾ ഏഷ്യയിൽ മാത്രം 3,600 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നതും. ഭൂമി ഒരു അഗ്നിഗോളമാകാൻ ഇനിയും വർഷങ്ങൾ വിദൂരമല്ലെങ്കിലും അതിനുള്ള പരിഹാരവും അകലെയല്ല. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളിലേക്കുള്ള (റീന്യൂവവെബിൾ റിസോഴ്‌സസ് )മാറ്റം കൈവരിക്കുക എന്നതാണ് ഏറ്റവും മികച്ച രീതിയിൽ ചെയ്യാൻ കഴിയുന്ന കാര്യം. മാത്രമല്ല കാർബൺ വ്യാപനം കുറയ്ക്കുക എന്നതും സുപ്രധാന ചുവടാണ്. ഇന്ന് മുതൽ തുടങ്ങുകയാണെങ്കിൽ 2050 ഓടെ കാർബൺ വ്യാപനം കുറയ്ക്കൽ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. ഇതിനൊപ്പം തന്നെ ആഗോളതാപനത്തെ സ്വാഭാവിക പ്രക്രിയ എന്ന് വിശേഷിപ്പിക്കുന്നത് പോലെ ഭൂമി ഒരു അഗ്നിഗോളമാകുന്ന അവസ്ഥയെയും സ്വാഭാവികം എന്ന് തള്ളിക്കളയാനാവില്ല. കാരണം അതിന്റെ ആനന്തരഫലങ്ങൾ അത്രകണ്ട് കഠിനമാണ്.
സുസ്ഥിര വികസനം എന്ന ആശയം തിരികെ എത്തിക്കേണ്ടിയിരിക്കുന്നു. ഈ ഭൂമിയിൽ നിലവിലുള്ള സ്രോതസുകൾ അത്രയും ദുരുപയോഗം ചെയ്യുക എന്നതിൽ മാറ്റം വരേണ്ടതായുമുണ്ട്. കാരണം നമ്മുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ഒരു ചെറിയ വീഴ്ച പോലും ഭൂമിയെ ഇല്ലാതാക്കും. അതുകൊണ്ടുതന്നെ ഭൂമിയുടെ കാര്യത്തിൽ ഒരൽപ്പം കൂടി ശ്രദ്ധ തുടർന്നങ്ങോട്ട് നമ്മുക്ക് ഉണ്ടാവേണ്ടതുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033