ദില്ലി : 2023 ഓഗസ്റ്റ് 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോഫസ്റ്റ് അധികൃതർ അറിയിച്ചു. മാത്രമല്ല കൂടുതൽ വിവരങ്ങൾക്ക് http://shorturl.at/jlrEZ എന്ന വെബ്സൈറ്റ് സന്ദർശിക്കാനും സംശയങ്ങളും ആശങ്കകളുമുള്ള യാത്രക്കാർക്ക് ഗോ ഫസ്റ്റുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ പറയുന്നു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.
മെയ് രണ്ടിന് സർവീസ് നിർത്തിയ ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നി കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം കാരണമെന്നായിരുന്നു ഗോ ഫസ്റ്റിന്റെ ആരോപണം. ശമ്പളം നൽകാത്തതിനാൽ നിരവധി ജീവനക്കാർ എയർലൈനിൽ നിന്നും രാജിവെക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 2023 മെയ് മുതൽ എയർലൈൻ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
1,200 ഓളം ജീവനക്കാരാണ് ഗോ ഫസ്റ്റിൽ നിന്നും രണ്ടു മാസംകൊണ്ട് പടിയിറങ്ങിയത്. ഗോ ഫസ്റ്റ് എയർലൈൻസിന് ഏകദേശം 4,200 ജീവനക്കാരുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 4,183 കോടി രൂപയാണ്. 11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033