മെയ് 30 വരെ സർവീസുകൾ നടത്തില്ല ; വിമാനങ്ങൾ റദ്ദ് ചെയ്ത് ഗോ ഫസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് മെയ് 30 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദ് ചെയ്തു. പ്രവർത്തനപരമായ കാരണത്തെ തുടർന്നാണ് വിമാനങ്ങൾ വീണ്ടും റദ്ദ് ചെയ്തതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം, വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഗോ ഫസ്റ്റ് ക്ഷമ ചോദിച്ചു. നേരത്തെ മെയ് 26ന് വിമാനങ്ങൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ കമ്പനി നടത്തിയിരുന്നു.

ഫ്ലൈറ്റ് റദ്ദാക്കിയതിനെ തുടർന്ന് തടസം നേരിട്ട മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് 3നാണ് ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്തത്. പ്രാറ്റ് ആൻഡ് വിറ്റ്നി കമ്പനിയുമായി ഉണ്ടായ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ഗോ ഫസ്റ്റ് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. ജെറ്റ് എയർവെയ്സിനു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനി കൂടിയാണ് ഗോ ഫസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...