അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ് ; അക്രമാസക്തൻ, ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് പോലീസ് ; ഇടപെട്ട് സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കമ്പം ടൗണിലിറങ്ങിയ അക്രമങ്ങള്‍ നടത്തിയ അരികൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനംവകുപ്പ്. പിടികൂടുന്ന ആനയെ പിടിച്ച് ഉള്‍ക്കാട്ടില്‍ വിടാനാണ് തമിഴ്‌നാടിന്റെ തീരുമാനമെന്ന് തമിഴ്‌നാട് വനം വകുപ്പ്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ റെഡ്ഡി വ്യക്തമാക്കി. മയക്കുവെടി വെക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലഭിച്ചാലുടന്‍ പിടികൂടാനുള്ള തുടര്‍ന്ന് നടപടികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. വെറ്റിനറി ഡോക്ടര്‍, കുങ്കിയാനകള്‍, വാഹനം അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്നും ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, കൊമ്പന്‍ അക്രമാസക്തനാണെന്നും ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടാന്‍ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍ദേശിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അരിക്കൊമ്പന് തുമ്പിക്കൈയില്‍ മുറിവെന്ന് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ആകാശത്തേക്ക് വെടിവെച്ച് തുരത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നുണ്ട്. അതേസമയം ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി.

കമ്പം ടൗണില്‍ ഗതാഗത നിയന്ത്രണമേര്‍പ്പടുത്തി. മുന്‍പ് ജനവാസ മേഖലയില്‍ അരിക്കൊമ്പന്‍ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഇത്തവണ അതല്ല അവസ്ഥ. ആയിരക്കണക്കിനാളുകള്‍ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ്. ഇവിടേക്ക് ആന എത്തുന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടാനയെ സര്‍ക്കാര്‍ മയക്കുവെടി വെച്ച് കുങ്കിയാനയാക്കുന്നതാണ് പതിവ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...