രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട് ; കർഷകർ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കറുകച്ചാൽ : രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട്. പുതിയ സ്റ്റോക്കിന് ചാക്കൊന്നിന് 200 മുതൽ 300 രൂപയോളമാണ് കൂടിയത്. യൂറിയ ഒഴികെ സമ്മിശ്ര വളങ്ങൾക്കെല്ലാം വീണ്ടും വില കൂടി. 1760 രൂപയുണ്ടായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് 2100 ആയി. പൊട്ടാഷിന്റെ വില 1900-ൽനിന്നും 2100-ലെത്തി. 1200 രൂപയുടെ മഗ്നീഷ്യത്തിന് വില 1400 കടന്നു. യൂറിയ വില മാത്രമാണ് വലിയ വ്യത്യാസമില്ലാതെ 260-300 നിരക്കിൽ തുടരുന്നത്. എന്നാൽ ആവശ്യത്തിന് യൂറിയ കിട്ടാനുമില്ല. അന്താരാഷ്ട്രവിപണിയിലുണ്ടായ വിലക്കയറ്റവും യുദ്ധംമൂലം അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതുമാണ് വളത്തിന്റെ വില വർധിപ്പിക്കാൻ കാരണമെന്ന് ഉത്പാദകർ പറയുന്നു.

18:09:18 കൂട്ടുവളത്തിന് 1300-ൽനിന്നും 1405 രൂപയായി. 18:18:18-ന് 100 രൂപ കൂടി 1400-ലെത്തി. വില കൂടുന്നതിനാൽ വളം ഇടാൻ കർഷകരും മടിക്കുന്നു. കഴിഞ്ഞവർഷം ജൂലായിൽ ഫാക്ടംഫോസിന് 1425, പൊട്ടാഷിന് 1550 എന്നിങ്ങനെയായിരുന്നു വില. വളത്തിന് പുറമേ കീടനാശിനികൾക്കും വില വർധിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് രണ്ടായിരം മുതൽ നാലായിരം രൂപയിലധികം വിവിധ കൃഷികൾക്ക് അധികച്ചെലവ് കണ്ടെത്തേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...