വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഇവിടെനിന്ന്‌ കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപെട്ടു. ചേരമാൻതുരുത്ത് അസ്‌ജർ മൻസിലിൽ അസ്ജർ (36) ആണ് രക്ഷപെട്ടത്. ബുധനാഴ്ചയാണ് ഡാൻസാഫ് സംഘവും കഠിനംകുളം പോലീസും ചേർന്ന് അസ്‌ജറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. മുറിയിലെ അലമാരയിലെ രഹസ്യ അറയിൽ രണ്ട് കവറുകളിലായി എംഡിഎംഎയും ഇത് അളന്നുവിൽക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് കണ്ടെടുത്തു.

സ്വന്തം ഉപയോഗത്തിനും പ്രദേശത്ത് വിൽപ്പന നടത്തുന്നതിനുമായാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രതി പോലീസിനോടു പറഞ്ഞു. പരിശോധന പൂർത്തിയാക്കി പ്രതിയെ പോലീസ് ജീപ്പിൽ കയറ്റുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റി ഇയാൾ സമീപത്തെ മതിൽ ചാടിക്കടന്ന് ഓടി രക്ഷപെട്ടത്. പോലീസുകാർ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി കഠിനംകുളം എസ്‌.എച്ച്.ഒ. സുനുമോൻ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...