ഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 28 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതായി എയർലൈൻ അറിയിച്ചു. യാത്രാ തടസം നേരിട്ട മുഴുവൻ ആളുകളോടും എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുന്നതാണ്. നേരത്തെ ജൂൺ 24 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീയതി വീണ്ടും ദീർഘിപ്പിച്ചത്.
പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി പുനരുജ്ജീവനത്തിന് കമ്പനി ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന പക്ഷം ടിക്കറ്റ് ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ഈ മാസം അവസാനത്തോടെ പ്രതിദിന ഫ്ലൈറ്റുകളുടെ 94 ശതമാനവും പുനസ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. മെയ് ആദ്യവാരം മുതലാണ് സർവീസുകൾ റദ്ദ് ചെയ്യാൻ ആരംഭിച്ചത്. തുടർന്ന് സ്വമേധയാ പാപ്പരാത്ത നടപടികൾ ഫയൽ ചെയ്യുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.