Thursday, July 3, 2025 11:48 pm

‘പോ, പോയി ഭിക്ഷ യാചിക്ക്’ : സ്വത്തിനായി മാതാപിതാക്കളോട് മക്കളുടെ ക്രൂരത, മൃതദേഹം വാട്ടർടാങ്കിൽ, കുറിപ്പ് കിട്ടി

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: സ്വത്തിന്‍റെ പേരിലുള്ള മക്കളുടെ അതിക്രമത്തിന് പിന്നാലെ വൃദ്ധ ദമ്പതികൾ മരിച്ച നിലയിൽ. മക്കൾ തങ്ങളോട് ചെയ്ത ക്രൂരത മാതാപിതാക്കൾ അക്കമിട്ട് നിരത്തി വീടിന്‍റെ ചുവരിൽ ഒട്ടിച്ചിരുന്നു. വാട്ടർ ടാങ്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ നഗൗറിൽ താമസിച്ചിരുന്ന 70 കാരനായ ഹസാരിറാം ബിഷ്‌ണോയിയുടെയും 68 കാരിയായ ഭാര്യ ചവാലി ദേവിയുടെയും മൃതദേഹം വീട്ടിലെ വാട്ടർ ടാങ്കിൽ നിന്നാണ് കണ്ടെടുത്തത്. ദമ്പതികൾക്ക് നാല് മക്കളുണ്ട്- രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും. രണ്ട് പേജുള്ള കുറിപ്പിൽ മക്കളും മരുമക്കളും തങ്ങളെ മർദിച്ചിരുന്നുവെന്ന് മാതപിതാക്കൾ വെളിപ്പെടുത്തി. പലപ്പോഴും ഭക്ഷണം നൽകിയില്ല. പാത്രമെടുത്ത് ഭിക്ഷ യാചിക്കാൻ ആവശ്യപ്പെട്ടു. പരാതിപ്പെട്ടാൽ ഉറക്കത്തിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദമ്പതികൾ കുറിപ്പിൽ പറയുന്നു.

തങ്ങളുടെ പേരിലുള്ള എല്ലാ സ്വത്തും മക്കൾക്ക് എഴുതി നൽകണമെന്ന് പറഞ്ഞായിരുന്നു പീഡനമെന്ന് കുറിപ്പിലുണ്ട്. മകൻ രാജേന്ദ്ര, ഭാര്യ റോഷ്‌നി, മകൻ സുനിൽ, ഭാര്യ അനിത, പെൺമക്കളായ മഞ്ജു, സുനിത എന്നിവരുടെ പേരുകൾ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്. തങ്ങളെ കബളിപ്പിച്ച് മൂന്ന് സ്ഥലങ്ങളുടെയും കാറിന്‍റെയും ഉടമസ്ഥാവകാശം മക്കൾ സ്വന്തമാക്കി. അതിനു ശേഷം ഭക്ഷണം പോലും നൽകിയില്ല. വ്യാഴാഴ്ചയാണ് ഇരുവരുടെയും മൃതദേഹം ടാങ്കിൽ കണ്ടത്. വീടിന്‍റെ താക്കോൽ ഹസാരിറാമിന്‍റെ പോക്കറ്റിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് എസ് പി നാരായണ്‍ തോഗസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...