പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവാകുന്ന നാലാമത്തെ മുഖ്യമന്ത്രിയാണ് പ്രമോദ് സാവന്ത്. രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഹോം ഐസൊലേഷനാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും പ്രമോദ് സാവന്ത് ട്വീറ്റ് ചെയ്തു. കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് അറിയിച്ചത്. താനുമായി അടുത്തിടപഴകിയവർ മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ജോലികൾ വീട്ടിലിരുന്ന് നിര്‍വഹിക്കുമെന്ന് പ്രമോദ് സാവന്ത് പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയുമായും റവന്യു മന്ത്രിയുമായും രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് പ്രമോദ് സാവന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.