അധികാരികളുടെ മുഖത്ത് നോക്കി അവരുടെ തെറ്റ് ചൂണ്ടികാട്ടാനും വിമര്‍ശിക്കാനും ജനങ്ങള്‍ക്കുള്ള അവകാശമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനം ; ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അധികാരികളുടെ മുഖത്ത് നോക്കി അവരുടെ തെറ്റ് ചൂണ്ടികാട്ടാനും വിമര്‍ശിക്കാനും ജനങ്ങള്‍ക്കുള്ള അവകാശമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാനമെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള. തത്തംപള്ളി കാത്തലിക് യങ്‌മെന്‍സ് അസോസിയേഷന്‍റെ  ശതാബ്ദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമര്‍ശിക്കുന്നവരേയും എതിര്‍ക്കുന്നവരേയും ശത്രുക്കളായി കാണുന്ന സമീപനം ജനാധിപത്യത്തില്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ സ്വീകരിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. എന്‍റെ വിശ്വാസം മാത്രമാണ് ശരിയെന്ന കാഴ്ച്ചപ്പാട് ജനാധിപത്യപരമായും ധാര്‍മികമായും ശരിയല്ല.

അധികാരം ലഹരിയാവരുത്. അധികാര കാലാവധി കഴിഞ്ഞാല്‍ സൗകര്യങ്ങളും പരിവാരങ്ങളുമെല്ലാം ഇല്ലാതാകും. സ്വന്തം പെട്ടി സ്വയം എടുത്ത് നടക്കേണ്ടി വരുമെന്ന ബോധ്യം വേണം. സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നത് സര്‍ഗാത്മക ന്യൂനപക്ഷമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.സമൂഹ മാധ്യമങ്ങളുടെ കുതിച്ചുചാട്ടത്തില്‍ ഭ്രമിച്ചുപോകുന്ന തലമുറയെപ്പറ്റി ആശങ്കപ്പെടുന്ന സാഹചര്യമുണ്ട്, എന്നാല്‍ ശാസ്ത്രനേട്ടങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതില്‍ അവയുടെ പങ്ക് കുറച്ചുകാണുകയുമരുതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...