പനാജി: പനാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് വരിപ്പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച് 66നെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന ആറുവരിപ്പാതയാണിത്. പദ്ധതി വഴി വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള സമയം വലിയ രീതിയിൽ കുറയുമെന്നും, വിനോദസഞ്ചാര മേഖലയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും വലിയ ഉത്തേജനം പകരുന്നതാണ് പദ്ധതിയെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. പദ്ധതിക്ക് പിന്തുണ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, നിതിൻ ഗഡ്കരിക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യ മേഖലയിൽ ഗോവ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവയിലെ റോഡ് ഗതാഗത മേഖല മെച്ചപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000-30,000 രൂര വരെ അനുവദിക്കാൻ തയ്യാറാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമസഞ്ചാരം ഉറപ്പുവരുന്ന, മലിനീകരണം കുറയ്‌ക്കുന്നതിൽ ശ്രദ്ധ നൽകുന്ന ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും ഗഡ്കരി ഗോവ സർക്കാരിനോട് ആവശ്യപ്പെട്ടു.