ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ ഗോവ വികസനത്തിലേക്ക് കുതിക്കുകയാണ് ; പ്രമോദ് സാവന്ത്

For full experience, Download our mobile application:
Get it on Google Play

പനാജി: പനാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് വരിപ്പാത ഉദ്ഘാടനം ചെയ്ത് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എൻഎച്ച് 66നെ മനോഹർ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന ആറുവരിപ്പാതയാണിത്. പദ്ധതി വഴി വിമാനത്താവളത്തിൽ എത്തിച്ചേരാനുള്ള സമയം വലിയ രീതിയിൽ കുറയുമെന്നും, വിനോദസഞ്ചാര മേഖലയ്‌ക്കും സമ്പദ്‌വ്യവസ്ഥയ്‌ക്കും വലിയ ഉത്തേജനം പകരുന്നതാണ് പദ്ധതിയെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. പദ്ധതിക്ക് പിന്തുണ നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, നിതിൻ ഗഡ്കരിക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഡബിൾ എഞ്ചിൻ സർക്കാരിന് കീഴിൽ അടിസ്ഥാന സൗകര്യ മേഖലയിൽ ഗോവ അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവയിലെ റോഡ് ഗതാഗത മേഖല മെച്ചപ്പെടുത്തുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25,000-30,000 രൂര വരെ അനുവദിക്കാൻ തയ്യാറാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കി സുഗമസഞ്ചാരം ഉറപ്പുവരുന്ന, മലിനീകരണം കുറയ്‌ക്കുന്നതിൽ ശ്രദ്ധ നൽകുന്ന ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും ഗഡ്കരി ഗോവ സർക്കാരിനോട് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...