ഭിന്നശേഷി ദിനത്തില്‍ എക്‌സൈസ് വിമുക്തി മിഷന്റെ ഗോള്‍ ചലഞ്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക ഭിന്നശേഷി ദിനത്തില്‍ പത്തനംതിട്ട ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍  ബിആര്‍സിയുടെയും എക്‌സൈസ് വിമുക്തി മിഷന്റെയും ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ലഹരിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്കായി ഗോള്‍ ചലഞ്ച് നടത്തി. ലോകം ഫുട്‌ബോള്‍ ലഹരി ആഘോഷിക്കുമ്പോള്‍ തങ്ങളും അതിന്റെ ഭാഗമാണെന്ന് വിളിച്ചോതി കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികള്‍ കേക്ക് മുറിച്ച് മധുരം പങ്കിടുകയും സിഗ്‌നേച്ചര്‍ കാമ്പയിനില്‍ പങ്കെടുക്കുകയും ചെയ്തു.

പത്തനംതിട്ട ബിപിസി കെ. ആര്‍. ശോഭനയുടെ അധ്യക്ഷതയില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.കെ. അര്‍ജുനന്‍  ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.എ. പ്രദീപ്  മുഖ്യ അതിഥിയായിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റ് കാലാസ്റ്റാര്‍ കബീര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീക്കല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, പിടിഎ പ്രസിഡണ്ട് ഷാനവാസ്, രേണുക ദേവി, ബിനു പി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു ; തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50...

0
തൃശൂർ: തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ്...

ശിക്ഷാകാലാവധി പൂർത്തിയാക്കിയ സിഖ് തടവുകാരെ വിട്ടയയ്ക്കണം ; പഞ്ചാബിൽ ഏഴ് മണിക്കൂർ ഹർത്താൽ

0
ചണ്ഡീഗഢ് : ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും പതിറ്റാണ്ടുകളായി ജയിലിൽ തുടരുന്ന സിഖ് തടവുകാരുടെ...

ഓണം : ഗുരുവായൂരിൽ 25 മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക്...

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 25 മുതൽ 28 വരെ രാവിലെ...

കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ് ; 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം :...

0
തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും...