നവകേരളസദസിന്റെ ലക്ഷ്യം ജനക്ഷേമപരമായ ഭരണവുമായി മുന്നോട്ട് : അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനക്ഷേമപരമായി ഭരണം മുന്നോട്ട് കൊണ്ടുപോകുകയാണ് സംസ്ഥാനസര്‍ക്കാര്‍ നവകേരളസദസിലൂടെ ലക്ഷ്യമിടുന്നതെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു എംഎല്‍എ. നവകേരളസദസ് പുതിയ ചരിത്രമാകും. ജനങ്ങളുടെ വിവിധ പരാതികള്‍ നേരിട്ട് കേള്‍ക്കുകയും പരിഹാരം കാണുകയുമാണ് നവകേരള സദസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന നവകേരള സദസ് ഡിസംബര്‍ 17നാണ് കോന്നിയില്‍ സംഘടിപ്പിക്കുന്നത്.

ഏഴുവര്‍ഷം കൊണ്ട് വികസനരംഗത്ത് മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഇച്ഛാശക്തിയോടെ ഏറ്റെടുത്ത ഓരോ വികസനപ്രവര്‍ത്തനവും പ്രാവര്‍ത്തികമാക്കി. ഓരോ മന്ത്രിയുടേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച താലൂക്കുതല അദാലത്തുകളിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ പരാതികളാണ് പരിഹരിച്ചതെന്നും മുഖ്യമന്ത്രി കോന്നിയിലേക്കെത്തുന്ന നിമിഷത്തെ ചരിത്രനിമിഷമാക്കി മാറ്റണമെന്നും എംഎല്‍എ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാജോര്‍ജ്, ജില്ലാകളക്ടര്‍ എ. ഷിബു, കെ. പി ഉദയഭാനു, പി.ആര്‍ ഗോപിനാഥന്‍, പി.ജെ അജുകുമാര്‍ എന്നിവരെ നവകേരളസദസ് സംഘാടകസമിതി രക്ഷാധികാരികളായും, ജനറല്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.കെയു ജനീഷ് കുമാര്‍ എംഎല്‍എയും കണ്‍വീനറായി പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോളെയും തിരഞ്ഞെടുത്തു. ഫിനാന്‍സ്, പബ്ലിക് മാനേജ്മെന്റ്, ഹെല്‍ത്ത്, സ്റ്റേജ് , കള്‍ച്ചറല്‍ , വെഹിക്കിള്‍ ആന്‍ഡ് ട്രാഫിക് മാനേജ്മെന്റ്, ഫുഡ്, എമര്‍ജന്‍സി, ലൈറ്റ് ആന്‍ഡ് സൗണ്ട് , വാളണ്ടിയര്‍, ഇന്‍വിറ്റേഷന്‍, തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു.
പഞ്ചായത്തുതലത്തില്‍ സംഘാടകസമിതികള്‍ ചേരണമെന്നും എംഎല്‍എ നിര്‍ദ്ദേശം നല്‍കി. ജില്ലാകളക്ടര്‍ എ. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസീധരന്‍പിള്ള, കെ.എസ് ഗോപി, ഡെപ്യുട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, കെ.പി ഉദയഭാനു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...