സമുദായത്തിന് കിട്ടേണ്ടതെല്ലാം വെള്ളാപ്പള്ളി കുടുംബത്തിനായി നല്‍കി : ഗോകുലം ഗോപാലന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : എസ്.എന്‍.ഡി.പി യോഗ തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും വോട്ടവകാശമെന്ന കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ ധര്‍മ്മ സമരസമിതി ഈ മാസം 23 ന് സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തുമെന്ന് സംയുക്ത സമര സമിതി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു .25 കൊല്ലം എസ്‌എന്‍ഡിപിയെ നയിച്ച്‌ സമുദായത്തിന് കിട്ടേണ്ടതെല്ലാം വെള്ളാപ്പള്ളി കുടുംബത്തിനായി നല്‍കിയെന്ന് ഗോകുലം ഗോപാലന്‍ ആരോപിച്ചു. പ്രസ്ഥാനത്തിനുവേണ്ടി ത്യാഗം സഹിച്ചവര്‍ക്കുപോലും യോഗത്തെ കൊണ്ട് ഗുണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

എല്ലാവര്‍ക്കും വോട്ടവകാശമെന്ന കോടതിവിധി സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. വെള്ളാപ്പള്ളിക്കൊപ്പം ഇപ്പോഴും കൂടെ നില്‍ക്കുന്നവരില്‍ പലരും മാനസികമായി എതിരാണെന്നും വെള്ളാപ്പള്ളിക്ക് ഒപ്പം നില്‍ക്കാന്‍ തനിക്ക് പ്രസിഡന്റ് സ്ഥാനം പോലും വാഗ്ദാനം ചെയ്തിരുന്നെന്ന് ഗോകുലം ഗോപാലന്‍ ആരോപണമുയര്‍ത്തി. തനിക്ക് അവരുടെ പ്രസിഡന്റ് സ്ഥാനം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...