Saturday, May 25, 2024 12:44 pm

കർണാടകയിൽ കോടിക്കണക്കിനു രൂപയുടെ സ്വർണവും വെള്ളിയും പിടികൂടി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ സ്വർണവും വെള്ളിയും പിടികൂടി കർണാടക പോലീസ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റെയ്ഡിൽ ആണ് 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി, 68 വെള്ളി ബാറുകൾ എന്നിവ പോലീസ് പിടിച്ചെടുത്തത്. ബെല്ലാരിയിലെ കമ്പാളി ബസാറിലെ നരേഷ് ഗോൾഡ് ഷോപ് ജ്വല്ലറി ഉടമ നരേഷ് എന്നയാളുടെ വീട്ടിൽ നിന്നാണു വലിയ അളവിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നു പോലീസ് അറിയിച്ചു. ഹവാല ഇടപാടുണ്ടെന്ന സംശയത്താൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ‌ ആദായനികുതി വകുപ്പിനെ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാർ കോഴ ആരോപണത്തില്‍ എസ്പി മധുസൂദനൻ പ്രാഥമിക അന്വേഷണം തുടങ്ങി ; മേൽനോട്ടം ക്രൈംബ്രാഞ്ച്...

0
തിരുവനന്തപുരം: മദ്യനയത്തിലെ ഇളവിനായി 25 കോടിയോളം രൂപ പിരിച്ചുനല്‍കണമെന്ന ബാറുടമ സംഘടന...

വ്യക്തമായ കാരണമില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുത് ; നിർദ്ദേശവുമായി ഹൈക്കോടതി

0
കൊച്ചി: വ്യക്തമായ കാരണങ്ങളില്ലാതെ പാതയോരങ്ങളിലെ മരങ്ങൾ മുറിക്കരുതെന്ന് ഹൈക്കോടതി. വാണിജ്യ സ്ഥാപനങ്ങളുടെ...

വിരമിക്കൽ അനൂകൂല്യം നൽകണമെന്ന വിധി നടപ്പാക്കുന്നതിൽ വീഴ്ച ; ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാപ്പ്...

0
ന്യൂഡല്‍ഹി: വിരമിക്കൽ അനൂകൂല്യം നൽകണമെന്ന വിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ആരോഗ്യവകുപ്പ്...

വട്ടവടയിലെ ചെക്ക് ഡാം ജൽജീവൻ മിഷൻ പദ്ധതിക്ക് വെള്ളം കിട്ടുമെന്ന് തമിഴ്‌നാടിനെ ബോധ്യപ്പെടുത്തി –...

0
ഇടുക്കി: ഇടുക്കി വട്ടവടയിലെ ചെക്ക് ഡാം നിർമ്മാണം ജൽജീവൻ മിഷൻ കുടിവെള്ള...