ജ്വ​ല്ല​റി​യി​ല്‍ നിന്ന് മാല മോഷണം : യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി : ഇ​രി​ട്ടി​യി​ലെ പു​തി​യ ബ​സ്​​ സ്റ്റാന്‍ഡിലെ അ​റ്റ്​ലസ് ജ്വ​ല്ല​റി​യി​ല്‍ ​നി​ന്ന്​ ഒ​ന്ന​ര​പ്പ​വന്റെ മാ​ല മോ​ഷ്​​ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. മാ​ലൂ​ര്‍ തോ​ല​മ്പ്ര സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​നാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജ്വ​ല്ല​റി​യി​ല്‍​ നി​ന്ന്​ മാ​ല ത​ന്ത്ര​പൂ​ര്‍​വം ​മോഷ്ടിച്ച്‌ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പേ​രാ​വൂ​രി​ല്‍ ക​ള​ത്തി​ല്‍ ജ്വ​ല്ല​റി​യി​ല്‍ വി​ല്‍​പ​ന​ക്കാ​യി എ​ത്തി​യ​പ്പോ​ള്‍ ജ്വ​ല്ല​റി​യു​ട​മ ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തോ​ടെ ഹ​രി​കൃ​ഷ്ണ​ന്‍ ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. നി​രീ​ക്ഷ​ണ​ ക്യാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ല്‍ ​നി​ന്നാ​ണ് പോ​ലീ​സി​ന് ആ​ളെ മ​ന​സ്സി​ലാ​യ​ത്. മാ​ലൂ​രി​ല്‍ എ​ത്തി​യാ​ണ് ഇ​രി​ട്ടി പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ ദി​നേ​ശ​ന്‍ കൊതേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​രി​ട്ടി​യി​ലെ ജ്വ​ല്ല​റി​യി​ലും തു​ട​ര്‍​ന്ന് പേ​രാ​വൂ​ര്‍ ജ്വ​ല്ല​റി​യി​ലും ഇ​യാ​ളെ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മുന്‍പും ഇ​ത്ത​ര​ത്തി​ല്‍ ജ്വ​ല്ല​റി​ക​ളി​ല്‍ ​നി​ന്നും സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി കൂ​ടി​യാ​ണ് ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”പ്രധാനമന്ത്രിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണം”; നടന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...

ഇന്ധന-വള ലഭ്യത തടസ്സപ്പെടാതെ നോക്കാൻ പ്രത്യേക നിർദ്ദേശം; പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്ത് കാബിനറ്റ്...

0
ദില്ലി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ....