142 വർഷങ്ങൾക്കു ശേഷം സ്വർണ കവചവാലൻ പാമ്പിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വയനാട് : 142 വർഷങ്ങൾക്കു ശേഷം സ്വർണ കവചവാലൻ പാമ്പിനെ കണ്ടെത്തി. വയനാട് ചെമ്പ്രമലയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലുള്ള ഇടതൂർന്ന നിത്യഹരിത വനത്തിൽ തടികൾക്കടിയിൽ മണ്ണ് കുഴിക്കുന്നതിനിടെയാണ് ഗവേഷകർ കണ്ടത്തിയത്. പിന്നാലെ സ്വർണ കവചവാലൻ എന്ന് നാമകരണം ചെയ്യുകയായിരുന്നു.

ഗോൾഡൻ ഷീൽഡ് ടെയ്ൽ ഇനത്തിലുള്ള 2 പാമ്പുകളെയാണ് ഗവേഷകർ അന്ന് കണ്ടെത്തിയത്. തിളങ്ങുന്ന സ്വർണനിറമുള്ള ഇവയുടെ അടിഭാഗത്ത് കറുത്തു മിനുസമുള്ള അടയാളങ്ങളുണ്ട്. മണ്ണിൽ ദ്വാരമുണ്ടാക്കി അതിൽ ജീവിക്കുന്ന പ്രത്യേക തരം പാമ്പുകളുടെ കുടുംബമായ യൂറോപെൽറ്റിഡേയിൽ പെട്ടവയാണ് ഇവ.

1880ൽ പാമ്പിനെ കണ്ടെത്തി നാമകരണം ചെയ്തത് ബ്രിട്ടിഷ് മിലിട്ടറി ഓഫിസറും മദ്രാസ് പ്രവിശ്യയുടെ വനം വകുപ്പ് മേധാവിയും പ്രകൃതി സ്‌നേഹിയുമായിരുന്ന കേണൽ റിച്ചഡ് ഹെൻറി ബെഡ്ഡോമാണ് .ഇന്ത്യയിലെയും ശ്രീലങ്കയിലെയും ആർദ്ര വനങ്ങളിൽ മാത്രം കണ്ടു വരുന്നവയാണ്. ഇവയെക്കുറിച്ചു വളരെക്കുറച്ചു കാര്യങ്ങളേ ശാസ്ത്രലോകത്തിന് അറിവുള്ളൂ. വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷന്‍റെ സഹായത്തോടെ വിവിധ സംഘടനകളിലെ ഗവേഷകരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സുവർണ കവചവാലൻ പാമ്പിനെ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...