വീടിന്റെ ദോഷം മാറിയില്ല പകരം സ്വർണം പോയി : വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പൂജിക്കാനെന്ന വ്യാജേനെ വീട്ടമ്മയിൽ നിന്നും സ്വര്‍ണ്ണാഭാരണങ്ങള്‍ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരിങ്കുന്നം പാറക്കടവ് ഭാഗത്ത് അഞ്ചപ്ര വീട്ടിൽ ഷാജിത ഷെരീഫ് (28), കരിങ്കുന്നം പാറക്കടവ് ഭാഗത്ത് അത്തി വീട്ടിൽ സുലോചന ബാബു (42) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ മാസം പത്താം തീയതി പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ കത്തി, പുൽത്തൈലം തുടങ്ങിയവയുടെ വില്പനയ്ക്കായെത്തുകയും, തുടർന്ന് സംഭാഷണത്തിലൂടെ വീട്ടമ്മയുമായി കൂടുതൽ അടുപ്പം സ്ഥാപിച്ച ഇവര്‍ വീടിന് ദോഷമുണ്ടെന്നും പരിഹാരത്തിനായി സ്വർണാഭരണങ്ങൾ പൂജിക്കണമെന്ന് വീട്ടമ്മയോട് പറയുകയുമായിരുന്നു. ഇത് വിശ്വസിച്ച വീട്ടമ്മ സ്വർണ്ണം പൂജിക്കുന്നതിനായി വീടിന്റെ സെറ്റിയില്‍ വയ്ക്കുകയും, പൂജ പൂർത്തീകരിക്കണമെങ്കിൽ വീടിന്റെ പരിസരത്ത് നിന്നും കല്ലുകളോ, മറ്റ് സാധനങ്ങളോ കൂടി വേണമെന്ന് ഇവർ അറിയിച്ചതിനെ തുടർന്ന് വീട്ടമ്മ അത് എടുക്കുന്നതിനായി മാറിയ സമയം ഇവർ സെറ്റിയില്‍ വച്ചിരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

ഇവർ വീട്ടിൽ കയറി സമയം ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു യുവതി പരിസരം നിരീക്ഷിച്ച് വെളിയിൽ നിൽക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലും, മോഷ്ടാക്കളിൽ ഒരാളുടെ രേഖാചിത്രം വരച്ച് നടത്തിയ അന്വേഷണത്തിലൂടെയും ഇവരെ തിരിച്ചറിയുകയും തുടർന്ന് ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ നെൽസൺ, തോമസ്‌, ജിജി ലൂക്കോസ്, എ.എസ്.ഐ മാരായ തോസണ്‍,സബീന സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, വിവേക്, ഗിരീഷ്‌, സുരമ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...