സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ലാ

For full experience, Download our mobile application:
Get it on Google Play

അഭിമുഖം നടത്തും
ജില്ലയിലെ ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍. 066/23) തസ്തികയുടെ 17/05/24 ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള 80 ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 29 ന് രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും കെ.പി.എസ്.സി കൊല്ലം റീജിയണല്‍ ഓഫീസിലും ഓഗസ്റ്റ് 29 ന് ഉച്ചക്ക് 12നും ഓഗസ്റ്റ് 30 ന് രാവിലെ 9.30 നും ഉച്ചക്ക് 12 നും കെ.പി.എസ്.സി ജില്ലാ ഓഫീസിലും അഭിമുഖം നടക്കും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍ : 0468 2222665.

അഭിമുഖം നടത്തും
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ലാഗ്വേജ് ടീച്ചര്‍ (അറബിക്)- എല്‍.പി.എസ് -ഒന്ന്, എന്‍സിഎ -ഇ/ബി/ടി(കാറ്റഗറി നം:690/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 29 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2222665.

സഹായഹസ്തം പദ്ധതി – അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുളള 55 വയസ്സിനു താഴെ പ്രായമുളള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില്‍ അപേക്ഷ കഷണിച്ചു. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ ഒന്ന് .വെബ്‌സൈറ്റ് : www.schemes.wcd.kerala.gov.in. ഫോണ്‍- 0468 2966649.

അഭയകിരണം പദ്ധതി- അപേക്ഷ ക്ഷണിച്ചു
50 വയസ്സിനു മുകളില്‍ പ്രായമുള്ളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ വിധവകള്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ ആനുകൂല്യം ലഭിക്കാനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അവസാനതീയതി ഡിസംബര്‍ 15.ഫോണ്‍: 0468 2966649.

അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്‍, കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് വഴി നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയിയുടെ ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. നിലവില്‍ കെ.ബി.എഫ്.പി.സി.എല്ലിന്റെ ഫാം സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ അപേക്ഷിക്കരുത്. 2024 ഓഗസ്റ്റ് ഒന്നിന് 30 വയസ് കഴിയാന്‍ പാടില്ല. യോഗ്യത: പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം/ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ് എന്നിവ ഉണ്ടാകണം. അവസാന തീയതി ഓഗസ്റ്റ് 30. അപേക്ഷ ഫോം www.keralachicken.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0468 2221807.

അപേക്ഷ ഫോമുകളുടെ വിതരണം ആരംഭിച്ചു
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോമുകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, ക്യഷിഭവന്‍, അങ്കണവാടികള്‍ എന്നിവടങ്ങളില്‍ നിന്നും വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷ ഫോമുകള്‍ ഓഗസ്റ്റ് 31 നുള്ളില്‍ തിരികെ ലഭ്യമാക്കണം. ഫോണ്‍ – 0469 2677237.

കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ സെപ്റ്റംബര്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രായപരിധി 45 വയസ്. ഫോണ്‍ – 9846011714.

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍ നിയമനം
സംസ്ഥാന യുവജന കമ്മീഷന്റെ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും കൗണ്‍സിലര്‍മാരേയും തിരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒരു ഒഴിവും കാസറഗോഡ് ജില്ലയില്‍ രണ്ട് ഒഴിവുകളിലുമായി ആകെ എട്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെയും രണ്ട് കൗണ്‍സിലര്‍മാരേയുമാണ് തിരഞ്ഞെടുക്കുന്നത്. 2025 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് നിയമനം. ജില്ലാ കോ-ഓര്‍ഡിനേറ്ററിന് 7000 രൂപയും കൗണ്‍സിലേഴ്സിന് 12000 രൂപയുമാണ് പ്രതിമാസ ഹോണറേറിയം. ജില്ലാ കോ-ഓര്‍ഡിനേറ്ററിന് പ്ലസ്ടുവും കൗണ്‍സിലറിന് എം.എസ്.സി സെക്കോളജി/ എം.എസ്.ഡബ്ലൂ വുമാണ് യോഗ്യത. പ്രായപരിധി: 18-40. അപേക്ഷ ഫോം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രസ്തുത മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച അപേക്ഷ (സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ഉള്‍പ്പെടെ), യോഗ്യത സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ എന്നിവ സഹിതം ഓഗസ്റ്റ് 30 ന് രാവിലെ 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൌസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ്

0
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന്...

ലണ്ടനില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി

0
ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊന്നു. പഞ്ചാബില്‍...

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ ; ഓർഡിനറി ബസുകളിൽ സ്റ്റിക്കറുകൾ...

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി...