മുംബൈ : സ്വർണാഭരണങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) ഹാൾമാർക്കിംഗ് നിർബന്ധമാക്കിയ ഉത്തരവ് ജൂൺ ഒന്നിന് പ്രാബല്യത്തിൽ വരില്ല. ഹാൾമാർക്കിംഗ് സംബന്ധിച്ച് ജൂൺ 14 വരെ വ്യാപാരികൾക്ക് നേരെ നടപടികളൊന്നും പാടില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ഡയറക്ടർ ദിനേശ് ജെയ്ൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിച്ചു മാത്രമേ ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധമാക്കാവൂ എന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ എസ് അബ്ദുൽ നാസർ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. മെയ് 17 ന് കേസ് കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.