കോവിഡ് വ്യാപനം : തെലുങ്കാനയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേയ്ക്ക്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തെലുങ്കാനയും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ 10 ദിവസത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക.

നാളെ രാവിലെ 10 മണി മുതലാണ് ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരിക. ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ദിവസേന രാവിലെ 6 മണി മുതല്‍ 10 മണി വരെ മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകുകയുള്ളൂ. 10 മണിയ്ക്ക് ശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി തെലങ്കാനയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് ജൂണ്‍ മാസം മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...