തണ്ണിത്തോട്ടില്‍ ആസിഡ് ആക്രമണം ; ഉറങ്ങിക്കിടന്ന സുഹൃത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു ; ഒരാൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : ഉറക്കത്തിലായിരുന്ന സുഹൃത്തിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ഒരാളെ തണ്ണിത്തോട് പോലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് മേടപ്പാറ ഓലിക്കൽ വീട്ടിൽ സന്തോഷ് (50)നെയാണ് പോലീസ് പിടികൂടിയത്.

കൂടൽ സ്വദേശി പരുംതടിയിൽ വീട്ടിൽ സന്തോഷ്(40)ന്റെ മുഖത്തേക്കാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. തണ്ണിത്തോട് മേടപ്പാറ പ്ലാന്റെഷനിലെ ജീവനക്കാരാണ് ഇരുവരും. ഇവർ തമ്മിൽ മുമ്പ് വാക്ക് തർക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണം ഉണ്ടായത്.  ജോലി കഴിഞ്ഞ് പ്ലാന്റെഷൻ കെട്ടിടത്തിൽ ഉറങ്ങികിടന്ന പരുംതടിയിൽ  സന്തോഷിന്റെ  മുഖത്തേക്ക് പ്രതി റബ്ബർ ഷീറ്റിന് ഉപയോഗിക്കുന്ന ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സാരമായി പൊള്ളലേറ്റ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...