നാട്ടുകാരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തു ; ലോക്ക്‌ഡൗണ്‍ ലംഘിച്ച്‌ ജനക്കൂട്ടം പോലീസിനെ തടഞ്ഞുവെച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്:  ബേക്കലില്‍ രണ്ട് നാട്ടുകാരെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച്‌ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം ലംഘിച്ച ആള്‍ക്കൂട്ടം രണ്ടര മണിക്കൂറോളം പോലീസ് വാഹനം തടഞ്ഞ് റോഡ് ഉപരോധിക്കുകയായിരുന്നു.

കഴിഞ്ഞദിവസം അനധികൃത മണല്‍ക്കടത്ത് തടഞ്ഞ നാട്ടുകാരെ മണല്‍ മാഫിയയുടെ സഹായികളായ പോലീസുകാര്‍ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയതിനാല്‍ നാട്ടുകാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ബി ജെ പി-സി പി എം നേതാക്കളും മത്സ്യത്തൊഴിലാളി നേതാക്കളും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പേരെയും വിട്ടയച്ചു. തുടര്‍ന്ന് രാഷട്രീയ നേതാക്കളുടേയും ഡി വൈ എസ് പി ഉള്‍പ്പെടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശമനുസരിച്ച്‌ ആളുകള്‍ പിരിഞ്ഞു പോവുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിച്ച് ജിഎസ്എൽവി എഫ് 17 ; വിക്ഷേപണം വിജയം ; നിർണായക ദൗത്യം വിജയത്തിലെത്തിച്ച്...

0
ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു. ദൗത്യം വിജയിച്ചതോടെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...