പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച (12) രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍  മേയ് 12 ബുധനാഴ്ച  21 കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. കോവീഷീല്‍ഡ് വാക്സിന്‍ വിതരണത്തിനായി പതിമൂന്ന് കേന്ദ്രങ്ങളും കോവാക്സിന്‍ വിതരണത്തിനായി എട്ട് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്സിന്‍ നല്‍കുക.

മാര്‍ച്ച് 16 വരെ കോവീഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 10വരെ കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്സിന്‍ സ്വീകരിച്ച് കാലാവധി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കോവീഷീല്‍ഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

ചെന്നീര്‍ക്കര എഫ്.എച്ച്.സി, ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുറ്റൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പള്ളിക്കല്‍ എഫ്.എച്ച്.സി, ഓതറ എഫ്.എച്ച്.സി, പത്തനംതിട്ട അര്‍ബന്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം, പന്തളം എഫ്.എച്ച്.സി, പ്രമാടം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, റാന്നി പഴവങ്ങാടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സീതത്തോട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവീഷീല്‍ഡ് വാക്സിനേഷന്‍ നടക്കുന്നത്.

കോവാക്സിന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍

അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, കുളനട പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവാക്സിന്‍ വാക്സിനേഷന്‍ നടക്കുക. ഒരു സെന്ററില്‍ നൂറുപേര്‍ക്ക് മാത്രമാകും വാക്സിന്‍ നല്‍കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...

പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചു

0
ചെന്നൈ: പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട യുവാവിന്‍റെ ബന്ധുക്കൾ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ്...

പാറമടക്കുളത്തിലെ മോട്ടോറിൽ പടർന്ന പുല്ല് നീക്കുന്നതിനിടെ കാൽവഴുതി വീണു ; വയോധികന് ദാരുണാന്ത്യം

0
അങ്കമാലി: വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം...

കാണാതായ യുവാവിന്‍റെ മൃതദേഹം പാറമടയിൽ ; പോലീസ് അന്വേഷണം തുടങ്ങി

0
തിരുവനന്തപുരം: കാണാതായ യുവാവിനെ പാറമടയിലെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോവളം...