കൊല്ലം : പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം. തൊണ്ണൂറ് പവനോളം സ്വര്‍ണ്ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്‌സ്’ എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച്ച അവധി ആയിരുന്നതിനാല്‍ തിങ്കളാഴ്ച്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപനത്തിന്റെ കതകും അലമാരകളും ലോക്കറുകളും കുത്തിതുറന്നാണ് മോഷണം. മോഷ്ടാക്കള്‍ ബാങ്കില്‍ വിളക്ക് കൊളുത്തി പൂജ നടത്തിയതിന്റെ തെളിവുണ്ട്. ഇതിന് പുറമേ, മുറിക്കകത്ത് മുഴുവന്‍ തലമുടി വിതറിയിട്ടുമുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം
RECENT NEWS
Advertisment