പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം. തൊണ്ണൂറ് പവനോളം സ്വര്‍ണ്ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്‌സ്’ എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച്ച ഉച്ചവരെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഞായറാഴ്ച്ച അവധി ആയിരുന്നതിനാല്‍ തിങ്കളാഴ്ച്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്ഥാപനത്തിന്റെ കതകും അലമാരകളും ലോക്കറുകളും കുത്തിതുറന്നാണ് മോഷണം. മോഷ്ടാക്കള്‍ ബാങ്കില്‍ വിളക്ക് കൊളുത്തി പൂജ നടത്തിയതിന്റെ തെളിവുണ്ട്. ഇതിന് പുറമേ, മുറിക്കകത്ത് മുഴുവന്‍ തലമുടി വിതറിയിട്ടുമുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...