യുക്രയിനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനമനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുദ്ധത്തെ തുടര്‍ന്ന് യുക്രയിനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനമനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മെഡിക്കല്‍ കോളേജുകളില്‍ പഠനം അനുവദിച്ച ബംഗാളിന്റെ നീക്കം തടഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. നിലവിലെ സാഹചര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ചട്ടപ്രകാരം വിദേശ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം പ്രാക്ടീസ് അല്ലെങ്കില്‍ ഇന്റണ്‍ഷിപ്പ്‌ ചെയ്യണം. അതിനുശേഷം ഇന്ത്യയിലെത്തി ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേഷന്‍ പരീക്ഷ എഴുതി, പാസായാലാണ് രാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കുക.

കോഴ്സ് പകുതിയില്‍വച്ചു മുടങ്ങിയവര്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനായി ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. യുക്രെയ്നില്‍ നിന്ന് ബംഗാളിലെത്തിയ 412 വിദ്യാര്‍ത്ഥികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പഠന സൗകര്യമൊരുക്കിയത്. 172 വിദ്യാര്‍ത്ഥികള്‍ക്കു രണ്ടാം വര്‍ഷവും, മൂന്നാം വര്‍ഷവും പഠനം നടത്താനുള്ള അവസരവും, 132 പേര്‍ക്ക് പ്രാക്ടിക്കല്‍ ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...